Deshabhimani

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വീണു

ചരിത്ര വിജയം കുറിച്ച് 
ശിവകുമാർ

ദേശാഭിമാനി പത്രവിതരണത്തിനിടെ പി സി ശിവകുമാര്‍

ദേശാഭിമാനി പത്രവിതരണത്തിനിടെ പി സി ശിവകുമാര്‍

avatar
സിജി ഗോവിന്ദ്‌

Published on Dec 17, 2025, 12:15 AM | 1 min read


പഴയന്നൂര്‍

പഴയന്നൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച് ദേശാഭിമാനി വിതരണക്കാരനായ പയ്യക്കുറിശി ഉന്നതിയില്‍ പി സി ശിവകുമാര്‍ (44). 18 വര്‍ഷമായി ദേശാഭിമാനി വിതരണക്കാരനാണ് ശിവകുമാര്‍. 35 വര്‍ഷത്തെ കോണ്‍ഗ്രസ് കുത്തകയാണ് ശിവകുമാര്‍ മാറ്റിയത്. മുന്‍ പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്‍കുട്ടിക്കെതിരെ 95 വോട്ടുകളുടെ ലീഡിലാണ് വിജയം. പി സി ശിവകുമാര്‍ 474 വോട്ടും കുഞ്ഞന്‍കുട്ടി 379 വോട്ടും ബിജെപിയിലെ ഉണ്ണിക്കൃഷ്ണന്‍ 192 വോട്ടും നേടി. 1988ലാണ് ഈ വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഈശ്വരിയമ്മാള്‍ ജയിച്ചുകയറിയത്. അതിനുശേഷം നാളിതുവരെ ഇവിടെ എൽഡിഎഫ്‌ ജയിച്ചിട്ടില്ല. മേസന്‍ വര്‍ക്കാണ് ശിവകുമാര്‍ ചെയ്തുവരുന്നത്. പികെഎസ് ഏരിയ കമ്മിറ്റിയംഗമാണ്. സ്കൂള്‍തലത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിട്ടാണ് തുടക്കം. സിപിഐ എം കല്ലംപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 3 വാര്‍ഡുകളിലായുള്ള നൂറോളം വീടുകളിലാണ് പത്രം വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ദേശാഭിമാനി ഏജന്റ്‌ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പഴയന്നൂര്‍ ഡിവിഷനില്‍നിന്ന്‌ വിജയിച്ച കെ എം അസീസിന്റെ പത്രങ്ങളാണ് വിതരണം ചെയ്യുന്നത്. ആദ്യമായിട്ടാണ് പഞ്ചായത്തംഗമായി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്തെ ദേശാഭിമാനി ക്യാമ്പയിന്‍ വിജയത്തിന് ഗുണകരമായി എന്നാണ് ശിവകുമാര്‍ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home