ശാരീരികാസ്വാസ്ഥ്യം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാൾ മരിച്ചു

വിനോദ് കുമാര്‍
പഴയന്നൂര്‍
ഛര്‍ദ്ദിയുള്‍പ്പെടെ ശാരീരികാസ്വാസ്ഥ്യവുമായി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പഴയന്നൂര്‍ സ്വദേശി മരിച്ചു. വടക്കേത്തറ നീര്‍ണമുക്ക് കുന്നത്ത് വിനോദ് കുമാര്‍ (വത്സന്‍ – 60) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. ശനി രാത്രിയിലാണ് ഛര്‍ദ്ദി അധികമായതിനെത്തുടര്‍ന്ന് വിനോദ്കുമാറിനെയും മക്കളായ വിദ്യ (23) വൃന്ദ (20) എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി ബ്രെഡും ജാമും ആയിരുന്നു ഇവര്‍ കഴിച്ചിരുന്നത്. കാലാവധി കഴിയാത്ത ഉല്‍പ്പന്നങ്ങളാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പഴയന്നൂര്‍ പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. സംസ്കാരം തിങ്കളാഴ്ച. ഭാര്യ: സുനിത. മകന്‍: വിവേക്.










0 comments