ad
Deshabhimani

27 ശതമാനം മഴക്കുറവ്‌

വെള്ളം കയറിയ മനക്കൊടി പുള്ള് റോഡിലൂടെ മുന്നറിയിപ്പ് ബോർഡ് അവഗണിച്ച് വരുന്ന വാഹനങ്ങൾ

avatar
പ്രത്യേക ലേഖകൻ

Published on Aug 04, 2026, 12:17 AM | 1 min read


തൃശൂർ

രണ്ടുദിവസമായി തകർത്തുപെയ്‌തിട്ടും ജില്ലയിൽ മഴയുടെ അളവ്‌ ശരാശരിയിലും താഴെ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ആഗസ്‌ത്‌ ഒന്നുവരെ ജില്ലയിൽ 27 ശതമാനമാണ്‌ മഴക്കുറവ്‌. ഇ‍‍ൗ ഘട്ടത്തിൽ 1441. 9 മില്ലിമീറ്റർ മ‍ഴ ലഭിക്കേണ്ടിടത്ത്‌ ലഭിച്ചത്‌ 1051.5 മില്ലി മീറ്റർ മഴ മാത്രം. ആഗസ്‌ത്‌ ഒന്നിന്‌ ആ ദിവസം ലഭിക്കേണ്ടതിനേക്കാൾ 110 ശതമാനം മഴ അധികം ലഭിച്ചു. 25.4 മില്ലിമീറ്റർ മഴയാണ്‌ ജില്ലയിൽ ആഗസ്‌ത്‌ ഒന്നിന്‌ ലഭിച്ചത്‌. ഇ‍ൗ ദിവസം ലഭിക്കേണ്ടിയിരുന്നത്‌ 21.6 മില്ലിമീറ്ററാണ്‌. എന്നാൽ, ജില്ലയിൽ 1211.39 മില്ലീമീറ്റർ മഴയാണ്‌ രേഖപ്പെടുത്തിയതെന്ന്‌ സർക്കാർ വാർത്താകുറിപ്പിൽ പറഞ്ഞു. ഞായറാഴ്‌ച കൊടുങ്ങല്ലൂരിൽ 87 മില്ലി മീറ്ററും വടക്കാഞ്ചേരിയിൽ 76 മില്ലി മീറ്ററും വെള്ളാനിക്കരയിൽ 57.2 മില്ലി മീറ്ററും ഇരിങ്ങാലക്കുടയിൽ 44. 4 മില്ലിമീറ്ററും ചാലക്കുടിയിൽ 40.2 മില്ലി മീറ്ററും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽനിന്ന്‌ വെള്ളം കുതിച്ചെത്തിയതോടെ ഉത്രാളിക്കാവ്‌ ക്ഷേത്രത്തിൽ വെള്ളം കയറി. വൃഷ്‌ടി പ്രദേശങ്ങളിൽ നീരൊഴുക്ക്‌ വർധിച്ചിട്ടുണ്ടെങ്കിലും ഡാമുകളിൽ ജലനിരപ്പ്‌ ആശാവഹമല്ല. നിലവിൽ പെരിങ്ങൽക്കുത്തും പൂമലയും മാത്രമാണ്‌ വെള്ളം തുറന്നുവിട്ടത്‌. ജലവൈദ്യുത പദ്ധതിയായ്‌ പെരിങ്ങൽക്കുത്ത്‌ ഡാമിൽ എല്ലാ ഷട്ടറുകളും തുറന്നു. 423.98 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 419.30 മീറ്ററാണ്‌ വെള്ളത്തിന്റെ അളവ്‌. പെരിങ്ങൽക്കുത്തിലെ എല്ലാ ക്രസ്‌റ്റ്‌ ഗേറ്റുകളും പൂർണമായി തുറന്നു. ഒരു സ്ലൂയിസ്‌ വാൽവും തുറന്നിട്ടുണ്ട്‌. പെരിങ്ങൽക്കുത്ത്‌ ഡാമിൽനിന്ന്‌ വെള്ളം തുറന്നിവിട്ടതിനെത്തുടർന്ന്‌ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു. ഷോളയാർ ഡാമിൽ നിലവിൽ 2627.4 അടി വെള്ളമാണുള്ളത്‌. 2663 അടിയാണ്‌ ഡാമിന്റെ സംഭരണശേഷി. പീച്ചിഡാമിൽ നിലവിൽ 73.48 മീറ്റർ വെള്ളമാണ്‌ ഉള്ളത്‌. 79.25 മീറ്ററാണ്‌ സംഭരണശേഷി. 76.40 മീറ്റർ സംഭരണശേഷിയുള്ള ചിമ്മിനി ഡാമിൽ 68.67 മീറ്ററും 62. 48 മീറ്റർ സംഭരണശേഷിയുള്ള വാഴാനിയിൽ 54.40 അടിയുമാണ്‌ വെള്ളമുള്ളത്‌. 29 അടി സംഭരണശേഷിയുള്ള പൂമല ഡാമിൽ 28.1 അടി വെള്ളമാണുള്ളത്‌. 10 മീറ്റർ സംഭരണശേഷിയുള്ള അസുരൻകുണ്ട്‌ ഡാമിൽ 7.58 മീറ്ററും 14 മീറ്റർ സംഭരണശേഷിയുള്ള പത്താഴക്കുണ്ട്‌ ഡാമിൽ 7.86 മീറ്റർ വെള്ളവുമാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home