കാർ തോട്ടിൽവീണു; യാത്രക്കാർ രക്ഷപ്പെട്ടു

തോട്ടിൽവീണ കാർ കരയ്‌ക്ക് കയറ്റുന്നു
കോതമംഗലം
ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു. കീരംപാറ–കള്ളാട് റോഡിൽ പാത്തിപ്പാലം തോട്ടിൽ ഞായർ രാത്രി 11 നാണ് അപകടം. വടാട്ടുപാറയിൽ പോയി മടങ്ങിയ കുറുപ്പംപടി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
മഴയും റോഡിലെ വെള്ളക്കെട്ടും അപകടസാധ്യത കൂട്ടി. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. രാത്രിതന്നെ അഗ്നി രക്ഷാസേന തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തിങ്കൾ വൈകിട്ടോടെയാണ് കാർ കണ്ടെത്തി കരയ്‌ക്ക് കയറ്റിയത്.










0 comments