ad
Deshabhimani

സംയുക്ത വേദി ജില്ലാ കൺവൻഷൻ

ജയിൽനിറയ്‌ക്കൽ സമരം 
വിജയിപ്പിക്കുക

തൊഴിലാളി- – കർഷക – കർഷക തൊഴിലാളി സംയുക്ത വേദി കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി  സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു

തൊഴിലാളി- – കർഷക – കർഷക തൊഴിലാളി സംയുക്ത വേദി കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 02:06 AM | 1 min read

ആലപ്പുഴ
തൊഴിലാളി- കർഷക, കർഷക തൊഴിലാളി സംയുക്തവേദിയുടെ നേതൃത്വത്തിൽ 10ന് നടത്തുന്ന ജയിൽനിറയ്‌ക്കൽ സമരം വിജയിപ്പിക്കാൻ തൊഴിലാളി– കർഷക–കർഷക തൊഴിലാളി സംയുക്ത വേദി ജില്ലാ കൺവൻഷൻ ആഹ്വാനംചെയ്‌തു. തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹനയങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യ- – യുഎസ് വ്യാപാര കരാർ ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി പുന പരിശോധിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ 21 ആവശ്യം ഉന്നയിച്ചാണ്‌ ജയൽനിറയ്‌ക്കൽ സമരം. സമരത്തിന്റെ ഭാഗമായി 10ന് രാവിലെമുതൽ ആലപ്പുഴ ഹെഡ് പോസ്‌റ്റ്‌ ഓഫീസ് ഉപരോധിക്കും. കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. എഐടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ. വി മോഹൻദാസ് അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് ജി കൃഷ്‌ണപ്രസാദ്, എഐടിയുസി ജില്ലാ സെക്രട്ടറി ഡി പി മധു, കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ, ടിയുസിഐ ജില്ലാ പ്രസിഡന്റ് സലീം ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home