ad
Deshabhimani

ചോറ്റാനിക്കര ദേവീക്ഷേത്രം

ടി എസ് മനോജ്കുമാറും 
സി എസ് രാമചന്ദ്രൻ എമ്പ്രാന്തിരിയും മേൽശാന്തിമാർ

chottanikkara

ടി എസ് മനോജ്കുമാർ, സി എസ് രാമചന്ദ്രൻ എമ്പ്രാന്തിരി

വെബ് ഡെസ്ക്

Published on Aug 04, 2026, 02:43 AM | 1 min read




ചോറ്റാനിക്കര


ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മേൽശാന്തിമാരായി തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് തൃക്കത്ര ശ്രീലക്ഷ്മി മഠത്തിലെ ടി എസ് മനോജ്കുമാർ (വൈറ്റില ക്ഷേത്രം), ചോറ്റാനിക്കര വെങ്കിടേശ്വര മഠത്തിലെ സി എസ് രാമചന്ദ്രൻ എമ്പ്രാന്തിരി (തിരു അയിനി ക്ഷേത്രം) എന്നിവരെ തെരഞ്ഞെടുത്തു.


തിങ്കൾ രാവിലെ പന്തീരടി പൂജയ്ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ഉദയ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. മുരിയമംഗലം അഖിൽ നിവാസിൽ ആത്മിക അഖിൽ നറുക്കെടുത്തു. ഇവർ ഓരോ മാസം ഇടവിട്ട് മേൽശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിമാരായും പ്രവർത്തിക്കും.


കീ‍ഴ്‌കാവിൽ ശാന്തിമാരായി എൻ ആർ നാരായണൻ, (വല്ലച്ചിറക്ഷേത്രം), ശിവക്ഷേത്രത്തിൽ ഇ ഡി സംഗമേശ്വരൻ (കണ്ണംകുളങ്ങര ശാസ്താ ക്ഷേത്രം) എച്ച് പ്രവീൺകുമാർ (കുമ്പളം വിഷ്ണു‌ ക്ഷേത്രം) എന്നിവരെയും തെരഞ്ഞെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ പി അജയൻ, കെ കെ സുരേഷ് ബാബു, ചോറ്റാനിക്കര ക്ഷേത്രം അസിസ്റ്റന്റ്‌ കമീഷണർ എം ജി യഹുലദാസ്, മാനേജർ കെ എസ് രാജീവ്, ഡി ശരത് കൃഷ്ണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home