തദ്ദേശസ്ഥാപനങ്ങളെ യുഡിഎഫ് സർക്കാർ നോക്കുകുത്തിയാക്കുന്നു: എം വി ജയരാജന്‍

കാഞ്ഞങ്ങാട് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി പ്രാദേശിക വികസനം അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനപ്രതിനിധികളും ബഹുജനങ്ങളും കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കാനുണ്ടായ കാരണം കൃത്യമായി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കാവുന്നില്ല. ഫണ്ട് വെട്ടിക്കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങളുടെ പല വികസന പദ്ധതികളും അനിശ്ചിതത്വത്തിലായി. എല്‍ഡിഎഫ് ഭരണകാലത്ത് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമാ ഫണ്ട് അനുവദിച്ചതിനാലാണ് പല പദ്ധതികളും പൂര്‍ത്തീകരിക്കാനായത്. പാതിവഴിയിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മതിയായ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. ഫണ്ടില്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾ മുടങ്ങുന്ന സ്ഥിതിയാണ്. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറാവുന്നില്ല. ലൈഫ് ഭവനപദ്ധതി പോലും തുടരാനാവാതെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് യുഡിഎഫിന്റേത്. എം വി ജയരാജൻ പറഞ്ഞു.









0 comments