എൽഡിഎഫ് മാർച്ചിൽ പ്രതിഷേധം അലയടിച്ചു

കാഞ്ഞങ്ങാട് തദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻതോതിൽ വെട്ടിച്ചുരുക്കി വികസന പ്രവർത്തനം അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ എൽഡിഎഫ് ജനപ്രതിനിധികളും ബഹുജനങ്ങളും ജില്ലയിലെ നഗരസഭാ ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ച് നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തുഞെരിക്കുന്ന സർക്കാർ നടപടിക്കെതിരെ മാർച്ചിൽ പ്രതിഷേധം അലയടിച്ചു. കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ അമ്പാടി അധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി വി രമേശൻ, വൈസ് ചെയർപേഴ്സണ്‍ ലതാ ബാലകൃഷ്ണൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ രാജ്മോഹൻ, ജില്ലാ കമ്മിറ്റിയംഗം പി കെ നിഷാന്ത്, കെ വി സുജാത, പി പി രാജു, കെ സി പീറ്റർ, കെ കെ വത്സലൻ, സി കെ നാസർ എന്നിവർ സംസാരിച്ചു. കെ വി രാഘവൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ടൗൺ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. നീലേശ്വരം നഗരസഭ ഓഫീസ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. പി വിജയകുമാർ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടി പി മുഹമ്മദ്കുഞ്ഞി, ടി വി ശാന്ത എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. കോൺവെന്റ് ജങ്ഷൻ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. കാസർകോട് നഗരസഭാ ഓഫീസ് മാർച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനംചെയ്‌തു. പി ജാനകി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സുമതി, ഏരിയാ സെക്രട്ടറി ടി എം എ കരീം, സി വി കൃഷ്ണൻ, എ രവീന്ദ്രൻ, ശാന്തകുമാരി, അനിൽ ചെന്നിക്കര, എം ലളിത എന്നിവർ സംസാരിച്ചു. എസ് സുനിൽ സ്വാഗതം പറഞ്ഞു.









0 comments