ad
Deshabhimani

കുത്തിയൊലിച്ചുവന്നത്‌ കഷ്ടകാലം

കയ്യൂർ ആലയിൽ ഭഗവതി ക്ഷേത്രവും ചുറ്റുമുള്ള വയലും കഴിഞ്ഞദിവസം വെള്ളംകയറിയപ്പോൾ
വെബ് ഡെസ്ക്

Published on Aug 04, 2026, 03:00 AM | 1 min read

കാസർകോട്‌ ഒറ്റ രാത്രികൊണ്ട്‌ നാടിന്റെ കണ്ണീരാണ്‌ കുത്തിയൊലിച്ചിറങ്ങിത്‌. നാട്‌ വീണ്ടും ഒരു പ്രളയത്തിലകപ്പെട്ടു. മുറവിളികൾക്ക്‌ ഉത്തരമേകാൻ പക്ഷേ ഇത്തവണ പലയിടത്തും സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കാനുണ്ടായില്ല. വെള്ളംകയറി; വാർന്നിറങ്ങി, മണിക്കൂറുകൾകഴിഞ്ഞു. ഏകോപിതമായ ദുരിതാശ്വാസമോ ദുരന്തനിവാരണപ്രവർത്തനമോ ഇതുവരെയുണ്ടായില്ല. സർക്കാർ സംവിധാനങ്ങൾ ഒറ്റ മനസായി പ്രവർത്തിക്കാത്തതിന്റെ കഷ്ടത അനുഭവിക്കുകയാണ്‌ ദുരിതബാധിതർ. കയ്യൂർ ചീമേനി, ചെറുവത്തൂർ, കിനാനൂര്‍–കരിന്തളം പഞ്ചായത്തുകളിലേയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെയും തീരദേശവാസികളും തയ്യേനി ഉൾപ്പെടെയുള്ള ഉരുൾപൊട്ടൽ മേഖലയിലുള്ളവരുമാണ്‌ ഏറെ ബുദ്ധിമുട്ടിലായത്‌. ക്യാമ്പുകളുടെ നടത്തിപ്പിലും പ്രാദേശികതല രക്ഷാപ്രവർത്തനത്തിലും ഭക്ഷണം -മരുന്ന് വിതരണത്തിലും ശുചീകരണ പ്രവർത്തനത്തിലും നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പിലും ചിട്ടയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കപ്പെടാത്തതിന്റെ ദുരിതമുണ്ട്‌. 2018ലും 2019ലും പ്രളയസമയത്ത്‌ അപകടങ്ങൾ സംഭവിച്ച പാതിരാത്രിമുതൽ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രംപോലെ ഉണർന്നുപ്രവർത്തിച്ചിരുന്നു. വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സ‍ൗകര്യങ്ങൾ ലഭ്യമാക്കി. ആരേഗ്യപ്രവർത്തകർ ഉൾപ്പെടെ എത്തി പരിചരിച്ചു. കൃത്യമായ നിലയിൽ നാശനഷ്ടങ്ങൾ വിലയിരുത്തി, നഷ്‌ടപരിഹാരവും സമയബന്ധിതമായി ലഭ്യമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home