തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്

മരടിൽ തെരുവുനായയുടെ കടിയേറ്റ് ആന്ധ്രസ്വദേശി ലന്താനി ടട്ഗിയുടെ കൈയിലുണ്ടായ മുറിവ്
മരട്
മരട് ഭാവന റോഡിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. വള്ളിപ്പറമ്പിൽ നാരായണൻനായർ (77), ആന്ധ്ര സ്വദേശി ലന്താനി ടട്ഗി (50), കണ്ണാടിക്കാട് പള്ളിപ്പറമ്പിൽ ജോയൽ (23) എന്നിവർക്കും മറ്റു രണ്ടുപേർക്കുമാണ് കടിയേറ്റത്. ഞായർ വൈകിട്ടാണ് സംഭവം. ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അഞ്ചുപേരും ആശുപത്രിയിൽ ചികിത്സ തേടി.
അധികൃതരുടെ നിർദേശപ്രകാരം എത്തിയ നായപിടിത്തക്കാർ നായയെ പിടികൂടി പേവിഷബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ബുധൻ രാവിലെ ഇലഞ്ഞിമറ്റം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പ്രിയയുടെ മകൾ നദാനിയ(13)ക്ക് കുണ്ടന്നൂർ ചിലവന്നൂർ റോഡ് വാണിശേരി കവലയിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണം രൂക്ഷമാകുമ്പോഴും നഗരസഭയുടെ അലംഭാവം തുടരുകയാണെന്ന് ആക്ഷേപമുണ്ട്.










0 comments