നാടകോത്സവം സമാപിച്ചു

ഷാബു കെ മാധവൻ, രേഷ്മ
തൃപ്പൂണിത്തുറ
അത്താഘോഷം–2026 നാടകോത്സവം സമാപിച്ചു. തേടൽ തിയറ്റർ ഗ്രൂപ്പിന്റെ ‘ഉവ്വാവ്’ ഒന്നാംസ്ഥാനവും എരമല്ലൂർ ശ്രുതി ആർട്സിന്റെ ചന്ദ്രഹാസം രണ്ടാംസ്ഥാനവും നേടി. പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയുടെ ബുധിനി, കൊച്ചിൻ ജനരംഗ വേദിയുടെ ‘ഭൗമസിദ്ധാന്തം’ എന്നീ നാടകങ്ങൾ മൂന്നാംസ്ഥാനം നേടി.
ഏകപാത്ര നാടകമത്സരത്തിൽ പ്രേമ രാജേന്ദ്രന്റെ ചൂണ്ടുപലക (ഒന്നാംസ്ഥാനം), രാകേഷ് പാലിശേരിയുടെ ഒഴിഞ്ഞ ബാൽക്കണി (രണ്ടാംസ്ഥാനം), ഫെമിന തിയറ്ററിന്റെ ആടുജീവിതം (മൂന്നാംസ്ഥാനം) കരസ്ഥമാക്കി. ഉവ്വാവ് നാടകത്തിലെ അഭിനയത്തിന് ഷാബു കെ മാധവൻ മികച്ച നടനും വർണച്ചിറകുകൾ നാടകത്തിലെ അഭിനയത്തിന് രേഷ്മ മികച്ച നടിയുമായി.










0 comments