ad
Deshabhimani

സിപിഐ എം നിവേദനം നൽകി​

റിഫൈനറി പ്രദേശത്തെ 
ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കണം

Insurance plan

ബിപിസിഎൽ കൊച്ചി റിഫൈനറി ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കോലഞ്ചേരി 
ഏരിയ കമ്മിറ്റിയുടെ നിവേദനം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് അരുൺകുമാർ കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 01:07 AM | 1 min read

കോലഞ്ചേരി


ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കോലഞ്ചേരി ഏരിയ കമ്മിറ്റി നിവേദനം നൽകി. കമ്പനിയുടെ സമീപപ്രദേശങ്ങളായ വടവുകോട്–പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.


​നിലവിൽ രണ്ടു പഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഏഴ് വാർഡുകളിലെ പതിനയ്യായിരത്തോളം ആളുകൾക്കാണ് ബിപിസിഎൽ മെഡിക്ലെയിം ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിരുന്നത്. പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പദ്ധതി ഇരു പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലേക്കും വ്യാപിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ​നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷാ തുകയായ 50,000 രൂപയിൽനിന്ന്‌ രണ്ടു ലക്ഷം രൂപയായി വർധിപ്പിക്കണം. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മരിച്ച വ്യക്തികളുടെ പേരുകൾ ഒഴിവാക്കി പകരം അർഹരായ പുതിയ ആളുകളെ ഉൾപ്പെടുത്തുക, ലിസ്റ്റിലെ മറ്റു സാങ്കേതിക ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഏരിയ കമ്മിറ്റി മുന്നോട്ടുവച്ചു.


​സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് അരുൺകുമാർ, ബിപിസിഎൽ സാമൂഹ്യസുരക്ഷാ ഫണ്ട് ജനറൽ മാനേജർ വിനോദ് ടി മാത്യുവിന് നിവേദനം കൈമാറി. ​ബിപിസിഎൽ പ്രതിനിധികളായ എൻ മേഘനാഥൻ, ആർ രാജീവ്, പി എ നിസാർ എന്നിവരും ജില്ലാപഞ്ചായത്ത്‌ അംഗം ജൂബിൾ ജോർജ്, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, എൻ കെ ജോർജ്, എൻ ജി സുജിത്, എം എ വേണു എന്നിവരും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home