ad
Deshabhimani

പ്രവാസിസംഘം അംഗത്വ ലിസ്റ്റ് ഏറ്റുവാങ്ങി

pravasi sangham

​കേരള പ്രവാസിസംഘം പറവൂർ ഏരിയ കമ്മിറ്റി പൂർത്തിയാക്കിയ 
അംഗത്വവിതരണത്തിന്റെ ലിസ്‌റ്റ്‌ ജില്ലാ സെക്രട്ടറി സി ഇ നാസറും പ്രസിഡന്റ്‌ 
പി എൻ ദേവാനന്ദനും ചേർന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 01:01 AM | 1 min read

ആലുവ


കേരള പ്രവാസിസംഘം ഏരിയ കമ്മിറ്റികൾ ചേർത്ത അംഗത്വ ലിസ്‌റ്റ്‌ ഭാരവാഹികൾ ഏറ്റുവാങ്ങി. പറവൂരിൽ ജില്ലാതല ഉദ്ഘാടനം നടത്തി. പറവൂർ ഏരിയ സെക്രട്ടറി പി ഒ ജോയി, വി കെ സുരേഷ് എന്നിവർ ജില്ലാ സെക്രട്ടറി സി ഇ നാസർ, പ്രസിഡന്റ്‌ പി എൻ ദേവാനന്ദൻ എന്നിവർക്ക്‌ ലിസ്‌റ്റ്‌ കൈമാറി. ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ, ജോയിന്റ്‌ സെക്രട്ടറി പി സി സോമശേഖരൻ, എക്സിക്യൂട്ടീവ് അംഗം പി ജെ അനൂപ് എന്നിവർ സംസാരിച്ചു.


വൈപ്പിനിൽ പി വി വിജയൻ, തൃക്കാക്കരയിൽ കെ എ മസൂദ്, കളമശേരിയിൽ കെ കെ അശോകൻ, ഫൈസൽ നീറുങ്ങൽ, ആലുവയിൽ പി സി സോമശേഖരൻ, പി ജെ അനൂപ്, ടി എസ് സെയ്തുമുഹമ്മദ് എന്നിവരും ലിസ്‌റ്റ്‌ കൈമാറി. ജില്ലയിലെ മറ്റ് ഏരിയകളിലെ ലിസ്‌റ്റ്‌ ബുധനാഴ്‌ച ഏറ്റുവാങ്ങുമെന്ന്‌ ജില്ലാ സെക്രട്ടറി സി ഇ നാസർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home