ad
Deshabhimani

വിദ്യാഭ്യാസ അവാർഡ് വിതരണവും
മൊബൈൽ ബാങ്കിങ് ഉദ്ഘാടനവും

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം കവി മുരുകൻ കാട്ടാക്കട   ഉദ്ഘാടനം ചെയ്യുന്നു

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 12:53 AM | 1 min read


തൃപ്രയാർ

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണവും മൊബൈൽ ബാങ്കിങ് ഉദ്ഘാടനവും നടന്നു. എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ്‌ നേടിയവരെയും നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയും അനുമോദിച്ചു. കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മൊബൈൽ ബാങ്കിങ് ഐടി വിദഗ്‌ധൻ ദീപക് പച്ച ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. വി കെ ജ്യോതി പ്രകാശ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ പി ഐ സജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ രമേഷ് ബാബു, രഞ്ജില ഗിരി, തൃശൂർ ജോയിന്റ്‌ രജിസ്ട്രാർ ജനറൽ പി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അമൽ ടി പ്രേമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ മോഹനൻ, ബൈന പ്രദീപ്, ടി കെ രാജു, മിനി ഷാജി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അസിസ്റ്റന്റ്‌ രജിസ്ട്രാർ സി പി മോളി, കെ വി അമ്പിളി, ബാങ്ക് വൈസ് പ്രസിഡന്റ്‌ എ ജി സുഭാഷ്, സെക്രട്ടറി ഇൻ ചാർജ് കെ ആർ ധർമജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home