സ്വരാജ് റൗണ്ടിലെ കൊലപാതകം: മരിച്ചത് കന്യാകുമാരി സ്വദേശി

തങ്കദുരൈ
തൃശൂർ സ്വരാജ് റൗണ്ടിൽ സബ്‌വേയ്ക്ക് സമീപം യുവാവിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി തങ്കദുരൈ (72)ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി തൃശൂരിൽ നിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു തങ്കദുരൈ. പെരിങ്ങാവിലായിരുന്നു താമസം. പോസ്റ്റ് മോർട്ടത്തിനുശേഷം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്‌ച ബന്ധുക്കള്‍ക്ക് കൈമാറും. കൊലപാതകക്കേസിലെ പ്രതി ചെമ്പൻ ശരത്തിനെ (35) വ്യാഴാഴ്‌ച ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. വ്യാഴം രാവിലെ 10.30ഓടെ സ്വരാജ് റൗണ്ടിലെ ബാറ്റ ഷോറൂമിന് സമീപത്തെ സബ്‌വേയ്ക്കടുത്തായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കത്തില്‍ ശരത്തിന്റെ മർദനത്തിലാണ് തങ്കദുരൈക്ക് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ തങ്കദുരൈയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പകൽ മൂന്നോടെ മരിച്ചു. ഭാര്യ: രാജകിളി. മക്കൾ: സുധാകർ, സുവിത. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.










0 comments