തുള്ളൽ കലാ സംഘടന സംസ്ഥാന സമ്മേളനം

അഖില കൈരളി തുള്ളൽ കലാകാരസംഘടന സംസ്ഥാന സമ്മേളനവും തുള്ളൽ കലാകാര സംഗമവും പണി വാദരത്നം കലാമണ്ഡലം ഈശ്വരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി
അഖില കൈരളി തുള്ളൽ കലാകാര സംഘടനയുടെ സംസ്ഥാന സമ്മേളനവും തുള്ളൽ കലാകാരസംഗമവും ചെറുതുരുത്തി കേരള കലാമണ്ഡലം നിള ക്യാമ്പസിൽ നടന്നു. പാണി വാദരത്നം കലാമണ്ഡലം ഈശ്വരനുണ്ണി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കലാമണ്ഡലം മോഹനകൃഷ്ണൻ അധ്യക്ഷനായി. കലാമണ്ഡലം ഗോപിനാഥ പ്രഭ മുഖ്യാതിഥിയായി. കലാമണ്ഡലം ശ്രീജ വിശ്വം, അമ്പലപ്പുഴ സുരേഷ് വർമ, മരുത്തോർവട്ടം കണ്ണൻ, കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിനിധി സമ്മേളനം, ചർച്ച, ഭരണസമിതി തെരഞ്ഞെടുപ്പ് എന്നിവ നടന്നു. കിരാതം കഥയിൽ കലാമണ്ഡലം ജിനേഷ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ, കല്യാണസൗഗന്ധികം കഥയിൽ പ്രഭാകരൻ പുന്നശേരി അവതരിപ്പിച്ച ശീതങ്കൻ തുള്ളൽ, നാരായണി ചരിതത്തിൽ കുറിച്ചിത്താനം ജയകുമാർ അവതരിപ്പിച്ച പറയൻ തുള്ളൽ എന്നിവ അരങ്ങേറി. ഭാരവാഹികൾ: കലാമണ്ഡലം മോഹന കൃഷ്ണൻ, (ജനറൽ സെക്രട്ടറി), അമ്പലപ്പുഴ സുരേഷ് വർമ (ജോയിന്റ് സെക്രട്ടറി) പ്രഭാകരൻ പുന്നശേരി(പ്രസിഡന്റ്), അശ്വതി സജിത്ത് (വൈസ് പ്രസിഡന്റ്), വിഷ്ണു എം ഗുപ്ത ( ട്രഷറർ).










0 comments