ക്വിറ്റ് ഇന്ത്യ ദിന പരിപാടി സംഘടിപ്പിച്ചു

നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിന പരിപാടി എന്‍സിപി (എസ്) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ "മതേതരത്വത്തിന്റെ കാവാലാളുക" എന്ന മുദ്രാവാക്യമുയര്‍ത്തി ക്വിറ്റ് ഇന്ത്യ ദിന പരിപാടി സംഘടിപ്പിച്ചു. എന്‍സിപി (എസ്) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി ആര്‍ സജിത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. രഘു കെ മാരാത്ത് മുഖ്യപ്രഭാഷണം നടത്തി. എൻവൈസി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി വിജിത വിനുകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എം പത്മിനി, സി എൽ ജോയ്, അബ്ദുൾ നാസർ, സിദ്ദിഖ്, ഐഷ ബാനു, പി ഡി സുഷിൽകുമാർ, സഞ്ചു കാട്ടുങ്ങൽ, യു കെ ഗോപാലൻ, എം ഗിരീശൻ, മോഹൻദാസ് എടക്കാടൻ, പ്രീതി സുരേഷ്, യു ബി സുകുമാരൻ, റാബി സലീം, എ സി വിനുകുമാർ എന്നിവർ സംസാരിച്ചു.









0 comments