‘നിങ്ങൾ ഭക്ഷണം കഴിച്ചോ’

മണ്ണുത്തി ദേശീയ പാതയിലൂടെ പോകുന്ന യാത്രക്കാർക്ക് ഭക്ഷണം നൽകാൻ കാത്ത് നിൽക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തക അഞ്ജു സുരേഷ് (ഫയൽ ചിത്രം)
മണ്ണുത്തി ‘നിങ്ങൾ ഭക്ഷണം കഴിച്ചോ’– ഇൗ വാക്കുകളുള്ള പ്ലക്കാർഡും ഉയർത്തി മണ്ണുത്തി ദേശീയ പാതയിൽനിന്ന പെൺകുട്ടി കോവിഡ് മഹാമാരിക്കാലത്തെ മാനവികതയുടെ കാഴ്ചയായിരുന്നു. കോവിഡ് പടർന്നുപിടിക്കവെ, ഭയത്താൽ നാട് വിറങ്ങലിച്ചുനിന്നപ്പോൾ അപരന്റെ വിശപ്പകറ്റാൻ ഭക്ഷണവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ റോഡരികിലെത്തി. ഭക്ഷണശാലകൾ കോവിഡ് നിയന്ത്രണത്തെത്തുടർന്ന് അടച്ച ഘട്ടത്തിൽ യാത്രക്കാർക്ക് ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണം വലിയ ആശ്വാസമായിരുന്നു. ദേശീയപാതയിലും മറ്റു റോഡുകളിലൂടെയും വരുന്നവർക്ക് ഭക്ഷണവുമായിനിന്ന പ്രവർത്തകർ സമാനതകളില്ലാത്ത സേവന പ്രവർത്തനത്തിന്റെ അടയാളമായി. വിശന്നുവരുന്ന യാത്രക്കാർക്ക് ആ ചോദ്യവും ഭക്ഷണപ്പൊതികളും വലിയൊരു ആശ്വാസമായിരുന്നു. ‘അമ്മമാർ വിളമ്പുന്നു’ എന്ന ക്യാന്പയിനിലൂടെ കോവിഡ് രോഗികളുള്ള വീടുകളിലെ എല്ലാവർക്കും ഭക്ഷണം എത്തിച്ചു നൽകിയിരുന്നു.










0 comments