ad
Deshabhimani

print edition പെല്ലറ്റ്‌ ആക്രമണത്തിൽ 
പരിക്കേറ്റത് 10 പേർക്ക്‌

Pellet guns
വെബ് ഡെസ്ക്

Published on Aug 12, 2026, 01:53 AM | 1 min read

ന്യൂഡൽഹി : വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചുള്ള പാർലമെന്റ്‌ മാർച്ചിൽ 10 പേർക്ക്‌ പെല്ലറ്റ്‌ തോക്കിൽ നിന്ന്‌ വെടിയേറ്റതായി വിവരാവകാശ രേഖ. പരിക്കേറ്റ ഒൻപത്‌ പേരെ ലേഡി ഹാർഡിങ്‌ മെഡിക്കൽ കോളേജിലും ഒരാളെ സഫ്‌ദർജംഗ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ സാകേത്‌ ഖോഖലെയുടെ അപേക്ഷ പ്രകാരമുള്ള മറുപടിയിലാണ്‌ ഇ‍ൗ വിവരമുള്ളത്‌. എയിംസ്‌, ആർഎംഎൽ ആശുപത്രികളിലെ വിശദാംശങ്ങളും വിവരാവകാശ അപേക്ഷയിലൂടെ സാകേത്‌ ഖോഖലെ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അഞ്ച്‌ പേർക്ക്‌ പരിക്കേറ്റെന്നായിരുന്നു വിവരാവകാശ രേഖ പുറത്തുവരുന്നതിന്‌ മുന്പുള്ള കണക്ക്‌. പെല്ലറ്റ്‌ ഉപയോഗിച്ചെന്ന ആരോപണത്തെ ഡൽഹി പൊലീസ്‌ തള്ളുകയും ചെയ്തു. എന്നാൽ പാർലമെന്റ്‌ പൊലീസ്‌ സ്റ്റേഷനിലെ ജനറൽ ഡയറിയിൽ(ജിഡി) പെല്ലറ്റ്‌ തോക്കുകളുപയോഗിച്ച്‌ ആർഎഎഫ്‌ ഉദ്യോഗസ്ഥർ രണ്ട്‌ റ‍ൗണ്ട്‌ വെടിയുതിർത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home