ad
Deshabhimani

print edition പൊതുമേഖലാ ബാങ്കുകളിൽ ജീവനക്കാർ കുറഞ്ഞു

Public Sector Bank employees

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 12, 2026, 01:58 AM | 1 min read

ന്യൂഡൽഹി : ‌​പൊതുമേഖലാ ബാങ്കുകളിൽ അഞ്ചുവർഷത്തിനിടെ 26,617 ജീവനക്കാർ കുറഞ്ഞതായി കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസൻ എംപിക്ക്‌ ധനകാര്യ സഹമന്ത്രി പങ്കജ്‌ ച‍ൗധരി നൽകിയ മറുപടിയിലാണ്‌ ഇ‍ൗ വെളിപ്പെടുത്തൽ. 2021 മാർച്ച്‌ 31ന്‌ പൊതുമേഖലാ ബാങ്കുകളിൽ 7,84,258 ജീവനക്കാരുണ്ടായിരുന്നത്‌ 2025 മാർച്ച്‌ 31ന്‌ 7,57,641 ആയി കുറഞ്ഞു.


2022 മാർച്ചിൽ 144.90 കോടിയായിരുന്ന ബാങ്ക് അക്ക‍ൗണ്ടുകളുടെ എണ്ണം 2026 മാർച്ചിൽ 160.16 കോടിയായി. അഞ്ച്‌ സാന്പത്തിക വർഷത്തിനിടെ 6,255 പുതിയ ശാഖകൾ തുറന്നിട്ടുണ്ട്‌. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നത്‌ നിലവിലുള്ളവരിൽ വലിയ ജോലിഭാരം അടിച്ചേൽപ്പിക്കപ്പെടാൻ കാരണമാകുന്നുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ വി ശിവദാസൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home