print edition "ലുങ്കിവാല’ പരാമർശവുമായി ബിജെപി എംപി

ന്യൂഡൽഹി : കേരളത്തെയും മലയാളികളെയും അവഹേളിക്കുന്ന രീതിയിൽ പാർലമെന്റിൽ ‘ലുങ്കിവാല’ പരാമർശം നടത്തി ബിജെപി എംപി സുഷ്‌മിതാ ദേവ്. ദക്ഷിണേന്ത്യക്കാരെ അവഹേളിക്കാനുള്ള അപമാനകരമായ പരാമർശം നടത്തിയ എംപിയ്ക്കെതിരെ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് പ്രത്യേകാവകാശ പ്രമേയം കൊണ്ടുവരാന്‍ നീക്കംതുടങ്ങി.
യുപിഐ ഇടപാടുകള്‍ക്ക് അധികനിരക്ക് ഏര്‍പ്പെടുത്താനുള്ള ഭേദഗതി ബിൽ കഴിഞ്ഞദിവസം ചർച്ച ചെയ്യുന്നതിനിടെ ബ്രിട്ടാസ് പ്രമേയം അവതരിപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിനെയും ധനമന്ത്രിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ച് സംസാരിക്കുന്പോൾ സുഷ്‌മിതാ ദേവ് ബ്രിട്ടാസിന് പിന്നിലുള്ള ഇരിപ്പിടത്തിൽ വന്ന് പലപ്രാവശ്യം ‘ലുങ്കിവാല’...‘ലുങ്കിവാല’ എന്ന് വിളിക്കുകയായിരുന്നു.
ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്നതരത്തില്‍ നടത്തുന്ന പരാമര്‍ശമാണിത്.1960കളിലും 70കളിലും മുംബൈയിൽ ദക്ഷിണേന്ത്യക്കാർക്കെതിരെ തദ്ദേശവാസികളെ ഇളക്കിവിടാൻ ശ്രമിച്ച ചില സംഘടനകൾ ‘ലുങ്കിവാല’, ‘മദ്രാസി’ തുടങ്ങിയ വാക്കുകൾ പ്രയോഗിച്ചിരുന്നു. സുഷ്‌മിതാ ദേവിന്റെ പെരുമാറ്റത്തിൽ നിരവധി എംപിമാർ പ്രതിഷേധവും അമർഷവും അറിയിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ്, പ്രത്യേകാവകാശ പ്രമേയം കൊണ്ടുവരാൻ ബ്രിട്ടാസ് നീക്കം തുടങ്ങിയത്. അഖിലേന്ത്യാ മഹിളാകോൺഗ്രസ് മുൻ പ്രസിഡന്റായിരുന്ന സുഷ്‌മിതാദേവ് 2021ൽ തൃണമുൽ കോൺഗ്രസിലെത്തി. പിന്നീട് കാലുമാറി ബിജെപിയിലെത്തി.









0 comments