ad
Deshabhimani

പുളിക്കലച്ചിറ പാലം നിർമാണം പൂർത്തിയായി

നിർമാണം പൂർത്തിയായ പുളിക്കലച്ചിറ പാലത്തിലൂടെ ഗതാഗതം ആരംഭിച്ചപ്പോൾ

നിർമാണം പൂർത്തിയായ പുളിക്കലച്ചിറ പാലത്തിലൂടെ ഗതാഗതം ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 15, 2026, 12:53 AM | 1 min read


ഇരിങ്ങാലക്കുട പൂ

മംഗലം – പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം പണി പൂർത്തിയായി. ഇതോടെ നാലമ്പല തീർഥാടന യാത്ര സുഗമമാവും. പായമ്മൽ ക്ഷേത്രത്തേയും പടിയൂരിലെ കോടംകുളത്തെയും ബന്ധിപ്പിച്ച് കോൾപ്പാടത്തിലെ തോടിന് കുറുകെയാണ് പാലം നിർമിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്‌ മന്ത്രിയായിരുന്ന ആർ ബിന്ദുവിന്റെ നിർദേശത്തിലാണ്‌ 1.62 കോടി ചെലവിൽ പുതിയ പാലം നിർമാണം ആരംഭിച്ചത്‌. ഒമ്പത് മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിൽ 40 മീറ്റർ അപ്രോച്ച് റോഡ്‌ നിർമിച്ചിട്ടുണ്ട്. നാലമ്പല തീർഥാടന കാലത്ത് പായമ്മൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വിശ്വാസികളുടെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. നിലവിലുണ്ടായിരുന്ന ഇടുങ്ങിയ പാലം ദുർബലമായതിനെ തുടർന്നാണ്‌ പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. 2025ലെ തീർഥാടനത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഫില്ലർ കാപ്പ് നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പ് അപാകം കണ്ടെത്തിയതിനെ തുടർന്ന് നിർമാണം നിർത്തിവച്ചു. പഴയ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ വിളിച്ച് അപാകമുള്ള ഭാഗങ്ങൾ പൊളിച്ച് മാറ്റി പുതുക്കിപണിതാണ് ഇപ്പോൾ പാലം നിർമാണം പൂർത്തിയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home