കേസെടുക്കാതെ പൊലീസ്
മീൻവിൽപ്പനക്കാരിക്ക് ക്രൂരമർദനം

അരൂർ
റോഡരികിൽ മീൻവിൽക്കുകയായിരുന്ന സ്ത്രീയെ സമീപവാസി ക്രൂരമായി മർദിച്ചു. ചന്തിരൂർ കുനങ്ങാട്ടുകളത്തിൽ അശോകന്റെ ഭാര്യ രാധ(58)ക്കാണ് മർദനമേറ്റത്. ഗുരുതര പരിക്കേറ്റ രാധയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധരഹിതയായി വഴിയരികിൽ കിടന്ന രാധയെ നാട്ടുകാർ ആദ്യം തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി എറണാകുളം ഗവ. ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചന്തിരൂർ പുത്തൻപുരയ്ക്കൽ റഫീഖാണ് മർദിച്ചത്. എന്നാൽ കേസെടുക്കാൻ അരൂർ പൊലീസ് തയ്യാറായിട്ടില്ല. തിങ്കൾ വൈകിട്ട് നാലിന് ചന്തിരൂർ മത്സ്യമാർക്കറ്റിന് സമീപം പഴയ ദേശീയപാതയ്ക്കരികിലാണ് സംഭവം. കഴിഞ്ഞദിവസം ശാന്ത ഉൾപ്പെടെ മീൻവിൽപ്പനക്കാരുടെ മത്സ്യത്തട്ടും, മീനും നശിപ്പിച്ചതിന് ഫീഖിനെതിരെ അരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മീൻ വിൽക്കാനെത്തിയപ്പോൾ മീനും, മീൻതട്ടും ഇയാൾ എടുത്തുകൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. മീൻ തട്ടു സ്ഥാപിച്ചിരുന്ന സ്ഥലത്ത് കെട്ടിട നിർമാണം നടത്തുന്നുണ്ടായിരുന്നു. മണലും, കെട്ടിട നിർമാണാവശിഷ്ടങ്ങളും തള്ളി ഇവിടെയും മത്സ്യക്കച്ചവടം തടസ്സപ്പെടുത്തി. കുറ്റക്കാരനെതിരെ പൊലീസ് കർശന നടപടി എടുക്കാത്തതാണ് പ്രശ്നകാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ പ്രക്ഷോഭമാരംഭിമെന്ന് സിപിഐ എം ചന്തിരൂർ ലോക്കൽ സെക്രട്ടറി സി പി പ്രകാശൻ പറഞ്ഞു.











0 comments