ad
Deshabhimani

ലിറ്റിൽ കൈറ്റ്സ് മികവിൽ

ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് ഒന്നാമത്

 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ പ്രവര്‍ത്തന മികവില്‍ ജില്ലാതലത്തിൽ ഒന്നാമതായ  
ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ്  പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ പ്രവര്‍ത്തന മികവില്‍ ജില്ലാതലത്തിൽ ഒന്നാമതായ 
ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍

വെബ് ഡെസ്ക്

Published on Jul 15, 2026, 01:26 AM | 1 min read

ആലപ്പുഴ

‘ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളുടെ 2026 വർഷത്തെ പ്രവർത്തനത്തിൽ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടി. ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസ്, കുടശനാട്‌, ഗവ. എസ്‌വി എച്ച്എസ്എസ് എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റൽ ഇൻക്ലൂഷൻ, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരങ്ങൾ നിശ്ചയിച്ചത്. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി സെന്റ് മേരീസ് ഗേൾസ് എച്ച്എസ് (ചേർത്തല), സെന്റ് അഗസ്‌റ്റിൻ എച്ച്എസ്എസ് (തുറവൂർ), പൂങ്കാവ് എംഐഎച്ച്എസ് (ആലപ്പുഴ), മംഗലം ഗവ. എച്ച്എസ്എസ് (അമ്പലപ്പുഴ), മുതുകുളം വിഎച്ച്എസ്എസ് (ഹരിപ്പാട്), താമരക്കുളം വിഎച്ച്എസ്എസ് (കായംകുളം), മാവേലിക്കര ബിഎച്ച് എച്ച്എസ്എസ് (മാവേലിക്കര), പുലിയൂർ ഗവ. എച്ച്എസ്എസ് (ചെങ്ങന്നൂർ), പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് (മങ്കൊമ്പ്), മുട്ടാർ സെന്റ് ജോർജ് എച്ച്എസ്എസ് (തലവടി), ഈര എൻഎസ്എസ് എച്ച്എസ്എസ് (വെളിയനാട്) എന്നിവയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത്‌ മന്ത്രി എൻ ഷംസുദ്ദീൻ അവാർഡുകൾ വിതരണംചെയ്‌തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്‌കൂളുകൾക്ക് 40,000, 30,000, 20,000 രൂപ വീതവും ട്രോഫിയും പ്രശംസാപത്രവും സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home