ad
Deshabhimani

മേൽപ്പാലങ്ങളിൽ ഗതാഗത നിരോധനം

ദേശീയപാതയിൽ യാത്രാദുരിതം

high
വെബ് ഡെസ്ക്

Published on Jul 15, 2026, 01:28 AM | 1 min read

തുറവൂർ

യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി ദേശീയപാത നിർമാണ കമ്പനി. നിർമാണം 
പൂർത്തീകരിച്ച മേൽപ്പാലങ്ങളിൽ ഗതാഗതം പൂർണമായും തടഞ്ഞതാണ്‌ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞദിവസം ചേർത്തല പതിനൊന്നാംമൈലിൽ ഉയരപ്പാതയിൽ വൻ ഗർത്തം രൂപപ്പെട്ടതിന്റെ വാർത്ത പുറത്തുവന്നതോടെ നിർമാണകമ്പനി ആലപ്പുഴ മുതൽ വടക്കുഭാഗത്തുള്ള മേൽപ്പാലങ്ങളിലെ ഗതാഗതം തടഞ്ഞത്. സർവീസ്‌റോഡ്‌ പലയിടങ്ങളിലും തകർന്നുകിടക്കുകയാണ്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗതതടസത്തിനും കാരണമാകുന്നു. യാത്രതടയാൻ കഴിഞ്ഞ ദിവസമാണ് മേൽപ്പാലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചത്. പത്‌മാക്ഷിക്കവല,വയലാർ കവല, തങ്കിക്കവല, ഒറ്റപ്പുന്ന, പതിനൊന്നാം മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ പൂർത്തീകരിച്ച മേൽപ്പാലങ്ങളിലാണ്‌ ഗതാഗതം നിരോധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home