ad
Deshabhimani

ചലച്ചിത്ര അക്കാദമിയില്‍ ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഒഴിവ്

Chalachitra Academy
വെബ് ഡെസ്ക്

Published on Sep 04, 2026, 06:53 PM | 1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്.


അംഗീകൃത സ്ഥാപനം/ സര്‍വകലാശാലയില്‍ നിന്നും എംസിജെ/ഫിലിംമേക്കിങ്/ഫിലിം സ്റ്റഡീസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. ചലച്ചിത്രോല്‍സവ സംഘാടനത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ആവർഷം ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്.


എസ്‌സി/എസ്ടി/ഒബിസി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ഉണ്ടായിരിക്കും. വിശദമായ ബയോഡേറ്റ, ഫോട്ടോ, സ്വയം സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2026 സെപ്റ്റംബര്‍ 10നകം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. പ്രതിമാസം 48,550രൂപയാണ് ശമ്പളം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home