ad
Deshabhimani

ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടൻ തകർന്നേക്കുമെന്ന് നെതന്യാഹു

Nethanyaahu
വെബ് ഡെസ്ക്

Published on Sep 04, 2026, 06:57 PM | 1 min read

തെൽ അവീവ് : ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടൻ തകർന്നേക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം ശക്തമാക്കിയതോടെ ഭരണകൂടം ദുർബലമായിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.


'ഇസ്രയേലിനെതിരായ ഭീഷണി എന്നന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അത് ഇസ്ലാമിക് ഭരണകൂടത്തിന്റെ സമ്പൂർണ തകർച്ചയാണ്. അത് തന്നെയാണ് നമ്മുടെ ദൗത്യവും. അതൊരിക്കലും അസാധ്യമല്ല, കയ്യെത്തും ദൂരത്താണ്. ഇസ്രയേലിനെയൊഴിച്ച് മറ്റ് രാജ്യങ്ങളെയെല്ലാം ഇറാൻ ആക്രമിക്കുകയാണ്. ഞങ്ങളുടെ സായുധ ശക്തിയെക്കുറിച്ച് ഇറാന് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ അതിന് ശ്രമിക്കാത്തത്. നിലവില്‍ ഇറാന്‍ നിലനില്‍പ്പിന് വേണ്ടിയാണ് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ശത്രുക്കളോട് എനിക്ക് പറയാനുള്ളതും ഒന്നുമാത്രമാണ്. ഞങ്ങളോട് മത്സരിക്കാൻ വരരുത്', നെതന്യാഹു പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home