ജയപ്രകാശിന് കേളി യാത്രയയപ്പ് നൽകി

റിയാദ് : 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് കമ്മിറ്റിയംഗം ജയപ്രകാശിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് സുദർശൻ അധ്യക്ഷനായ ചടങ്ങിൽ കേന്ദ്ര കമ്മിറ്റിയംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, ഏരിയ കമ്മിറ്റിയംഗം മഹ്മൂദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസീർ, സലാം, അബ്ദുള്ള, ഷിജു അഹമ്മദ് എന്നിവർ സംസാരിച്ചു.
മുസാഹ്മിയയിലെ ഒരു ചില്ലറ വിൽപ്പന സ്ഥാപനത്തിൽ ജോലി ചെയ-്‌തിരുന്ന ജയപ്രകാശ് കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശിയാണ്. റുവൈദ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി നാസർ കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.









0 comments