ad
Deshabhimani

print edition അഗളി പഞ്ചായത്തിലും കോ–ലീ–ബി: കോൺഗ്രസ്‌ അവിശ്വാസത്തിന്‌ 
ബിജെപി പിന്തുണ

congress league bjp
വെബ് ഡെസ്ക്

Published on Jul 15, 2026, 01:27 AM | 1 min read

അഗളി: അഗളി പഞ്ചായത്തിൽ എൽഡിഎഫ്‌ വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവിശ്വാസം ബിജെപി പിന്തുണയിൽ പാസായി. ചെമ്മണ്ണൂർ വാർഡിൽനിന്ന്‌ വിജയിച്ച സിപിഐ എം അംഗം ഗീത ശശിധരനാണ് സ്ഥാനം നഷ്ടമായത്. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിന്റെ പത്ത്‌ അംഗങ്ങളും ബിജെപിയുടെ രണ്ടംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെയാണ് കേവല ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയിൽ യുഡിഎഫ് –- ബിജെപി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത്.


നേരത്തെ ഡിസംബറിൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച മഞ്ജു ബിനു എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗീത ശശിധരനും വിജയിച്ചു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പ്രസിഡന്റ് സ്ഥാനം രാജിവച്ച് മഞ്ജു വീണ്ടും കോൺഗ്രസിനൊപ്പം പോയി. പിന്നീട്‌ മറ്റൊരു കോൺഗ്രസ്‌ അംഗം പ്രസിഡന്റായി. ഭരണം ആറുമാസം പിന്നിടുമ്പോഴാണ് ബിജെപി പിന്തുണ ഉറപ്പാക്കിയശേഷം കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നത്. ചിണ്ടക്കി വാര്‍ഡിൽ നിന്ന് വിജയിച്ച ലീഗ് അംഗമാണ് യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home