ad
Deshabhimani

ടെയ്‌ലറിങ് കടയ്ക്ക് തീപിടിച്ചു

ടെയ്ലറിങ് കടയിലെ തീയണയ്ക്കുന്ന 
അഗ്നിരക്ഷാസേനയുടെ ഉദ്യോഗസ്ഥൻ

ടെയ്ലറിങ് കടയിലെ തീയണയ്ക്കുന്ന 
അഗ്നിരക്ഷാസേനയുടെ ഉദ്യോഗസ്ഥൻ

വെബ് ഡെസ്ക്

Published on Jul 15, 2026, 02:13 AM | 1 min read

കോഴിക്കോട് മൂഴിക്കൽ ചെറുവറ്റ കുനിയേടത്ത് താഴത്തെ റെഡിമെയ്ഡ് വസ്ത്ര നിർമാണ സ്ഥാപനത്തിന്റെ ടെയ്‌ലറിങ് കടയ്ക്ക് തീപിടിച്ചു. ചൊവ്വ പകൽ പതിനൊന്നോടെയായിരുന്നു സംഭവം. വസ്ത്ര സ്ഥാപനത്തിന് സമീപത്താണ് ടെയ്‌ലറിങ് കട പ്രവര്‍ത്തിച്ചിരുന്നത്. കടമുറിയിൽനിന്ന് പുക ഉയരുന്നതുകണ്ട സമീപത്തെ വ്യാപാരികൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തുന്നൽ മെഷീനുകളും ഇസ്തിരിപ്പെട്ടിയും നിരവധി തുണികളും കത്തിനശിച്ചു. വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ കെ ടി റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ എം വി അരുൺ, എസ് അരുൺകുമാർ, പി അഖിൽ, ഇ എ അരുൺ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home