ad
Deshabhimani

ഗുരുവായൂരിൽ വെർച്വൽ ക്യൂ 
ദർശനം തുടങ്ങി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം  ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്  ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 12:44 AM | 1 min read


ഗുരുവായൂർ

ഗുരുവായൂരില്‍ സുഗമമായ ദര്‍ശനം ഉറപ്പ്‌ വരുത്തി വെർച്വൽ ക്യൂ ദർശനം തുടങ്ങി. ആദ്യദിനത്തില്‍ 1452 പേര്‍ ദർശനം നേടി. രാവിലെ ആറരയോടെ ക്ഷേ ത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് നാട മുറിച്ച് ഉ ദ്ഘാടനം ചെയ്തു. രാവിലെ ഏഴു മുതൽ വെര്‍ച്വല്‍ ക്യൂ ആരംഭിച്ചു. തിരിച്ചറിയൽ രേഖ പരിശോധനയ്‌ക്ക് ശേഷം കെ രഘുനാഥൻ പിള്ള എന്നയാളാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നേടിയത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്നവർ ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂർ മുന്പ്‌ റിപ്പോർട്ട് ചെയ്യണം. കിഴക്കേ നടയിലെ ക്യൂകോംപ്ലക്‌സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖതന്നെ കൈയിൽ കരുതണം. ഇത് സുരക്ഷാ ജീവനക്കാർക്ക് പരിശോധനയ്‌ക്കായി നൽകണം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകിട്ട് നാലു മുതൽ അഞ്ചുവരെയുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും. സെപ്‌തംബറിലെ വെർച്വൽ ക്യൂ ദർശനത്തിനായുള്ള ബുക്കിങ് ഉടൻ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home