അനുസ്മരണവും അനുമോദനവും

മുള്ളൂർക്കരയിൽ ആദ്യകാല പാർടി പ്രവർത്തകരെ അനുസ്മരിച്ച് ചേർന്ന യോഗം യു ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
മുള്ളൂർക്കര
സിപിഐ എം മുള്ളൂർക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മുൻകാല പാർടി പ്രവർത്തകരായ എ പത്മനാഭൻ, എ കൃഷ്ണൻ, സി കെ പ്രദീപ് എന്നിവരെ അനുസ്മരിച്ചു. ഇരുന്നിലംകോട് സെന്ററിൽ നടന്ന പരിപാടി യു ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എം ജി ഉഷ അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗം വി രഘു, മുള്ളൂർക്കര ലോക്കൽ സെക്രട്ടറി എം എച്ച് അബ്ദുൽസലാം, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്തംഗം എം എ നസീബ, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.









0 comments