ad
Deshabhimani

അമലയിൽ പ്രതിഷേധവുമായി 
നഴ്‌സുമാർ

വെബ് ഡെസ്ക്

Published on Jul 17, 2026, 12:06 AM | 1 min read

അമല നഗർ

അമല ആശുപത്രിയിൽ വീണ്ടും പ്രതിഷേധവുമായി നഴ്‌സുമാർ. ആശുപത്രിയിലെ ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി മാനേജ്മെന്റ് നിർദേശിച്ച ഡിപ്പാർട്ട്‌മെന്റ് മാറ്റവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. സമരം ഒത്തുതീർപ്പായതിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ എത്തിയ നഴ്സുമാരെ പുതിയ ഡിപ്പാർട്മെന്റുകളിലേക്ക് മാനേജ്മെന്റ് നിർദേശം നൽകിയെന്നാണ് നഴ്സുമാർ പറയുന്നത്. തങ്ങളെ പഴയ ഡിപ്പാർട്മെന്റിലേക്ക് തന്നെ എടുക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. പ്രവൃത്തി പരിചയമില്ലാത്ത ഡിപ്പാർട്മെന്റുകളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിൽ പോരായ്മകളുണ്ടാവുമെന്നും ഇത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് നഴ്സുമാരുടെ വിശദീകരണം. എന്നാൽ ആശുപത്രിയുടെ പ്രവർത്തന ആവശ്യകത, രോഗികളുടെ സുരക്ഷ, ജീവനക്കാരുടെ ലഭ്യത എന്നിവ പരിഗണിച്ചാണ് ഡിപ്പാർട്ട്‌മെന്റ് മാറ്റങ്ങളും ഡ്യൂട്ടി ക്രമീകരണങ്ങളും നടത്തുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ലേബർ ഓഫീസർ ഉൾപ്പെടെ എത്തി ചർച്ചകൾ നടത്തിയിട്ടും രാത്രിയിലും തീരുമാനമായില്ല.ഈ സാഹചര്യത്തിൽ മുഴുവൻ യുഎൻഎ നഴ്സുമാരും തീരുമാനമാകുന്നതുവരെ എച്ച്ആർ ഡിപ്പാർട്ട്മെന്റിന്റെ മുന്നിൽ രാത്രിയിലും പ്രതിഷേധം തുടരുമെന്ന് യുഎൻഎ ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home