ad
Deshabhimani

മണ്ഡല പുനർനിർണയ ബിൽ ബിജെപിയുടെ പ്രതീക്ഷ: 
‘പിളർത്തൽ ഓപ്പറേഷനിൽ’

BJP.jpg
avatar
സ്വന്തം ലേഖകൻ

Published on Jul 17, 2026, 01:07 AM | 1 min read

ന്യൂഡൽഹി : ബജറ്റ്‌ സമ്മേളനത്തിൽ അവതരിപ്പിച്ച്‌ പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ വീണ്ടും പാർലമെന്റിലെത്തിക്കുന്ന ബിജെപിക്ക്‌ പ്രതിപക്ഷ ക്യാമ്പിനെ പിളർത്തുന്നതിലാണ്‌ പ്രതീക്ഷ. ഇതിനായി പല സംസ്ഥാനങ്ങളിലും ‘പിളർത്തൽ ഓപ്പറേഷനുകമണ്ഡല പുനർനിർണയ ബിൽ ബിജെപിയുടെ പ്രതീക്ഷ: 
‘പിളർത്തൽ ഓപ്പറേഷനിൽ’ൾ’ നടത്തിവരികയാണ്‌. ജനാധിപത്യത്തെ കീറിമുറിച്ച്‌ നെറികെട്ട രാഷ്ട്രീയം ബംഗാളിലും മഹാരാഷ്ട്രയിലും വിജയംകണ്ടു. തമിഴ്‌നാട്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വഞ്ചിച്ചുവെന്നാരോപിച്ച ഡിഎംകെയുടെയും പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്‌. എന്നാൽ ഡിഎംകെ ബില്ലിനെ പിന്തുണയ്‌ക്കാതെ ഒറ്റയ്‌ക്ക്‌ എതിർത്തേക്കും.

ആർജെഡിയുടെ മൂന്ന്‌ എംപിമാർ കൂറുമാറിയേക്കുമെന്നും ഇവർ ബിജെപിയുമായി ബന്ധപ്പെടുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്‌. മഹാരാഷ്‌ട്രയിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ ഉദ്ദവ്‌ താക്കറെയുടെ ശിവസേനയും(യുബിടി) ശരദ്‌പവാറിന്റെ എൻസിപിയും ബില്ലിൽ ഭേദഗതി വരുത്തിയാൽ പിന്തുണ നൽകിയേക്കും. അതേസമയം, പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ഇപ്പോഴും വിദേശ സന്ദർശനം തുടരുന്നത്‌ ബിജെപി ആയുധമാക്കുന്നുണ്ട്‌. സ്ത്രീസംവരണത്തിന്റെ മറവിലാണ്‌ ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം 850ലേയ്‌ക്ക്‌ കൂട്ടുന്ന ബിൽ കൊണ്ടുവരുന്നത്‌. ഇതിനുള്ള ഭരണഘടനാഭേദഗതി പാസാകണമെങ്കിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷംവേണം.

ബജറ്റ്‌ സമ്മേളനത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ബിൽ പരാജയപ്പെടുത്തി. 289നെതിരെ 239 വോട്ടിനാണ്‌ ഭേദഗതി പരാജയപ്പെട്ടത്‌. വോട്ടുചെയ്‌ത 528 അംഗങ്ങളിൽ 352 പേരുടെ പിന്തുണയാണ്‌ വേണ്ടിയിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home