ad
Deshabhimani

രാജഗിരിയിൽ റെഡ് കാർഡ് ടു ഡ്രഗ്സ്

Red Card to Drugs

രാജഗിരി പബ്ലിക് സ്കൂളിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച റെഡ് കാർഡ്‌ ടു ഡ്രഗ്സ് പരിപാടി

വെബ് ഡെസ്ക്

Published on Jul 17, 2026, 01:36 AM | 1 min read

കളമശേരി


ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി രാജഗിരി പബ്ലിക് സ്കൂളിൽ റെഡ് കാർഡ് ടു ഡ്രഗ്സ് പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ടീമുകൾ നടത്തിയ പ്രതീകാത്മക ലഹരിവിരുദ്ധ ഫുട്ബോൾ മത്സരത്തിലാണ് ഗുരുതരമായ ഫൗളിനെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ റെഡ് കാർഡുയർത്തി ടീമിനെ കളിയിൽനിന്ന് പുറത്താക്കിയത്. മന്ത്രി വി ഇ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി.


യുആർഎഫ് വേൾഡ് റെക്കോഡ്‌സ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് ലോക റെക്കോഡ് പ്രഖ്യാപനം നടത്തി. റെക്കോഡ് സർട്ടിഫിക്കറ്റ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടന് മന്ത്രി കൈമാറി. വിദ്യാർഥികൾ ലഹരിവിരുദ്ധ ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു. കളമശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, വാർഡ് കൗൺസിലർ അഡ്വ. സഹന എം സാംബജി, ഫാ. പൗലോസ് കിടങ്ങൻ, ജെസ്‌ന ഡോൺ, ഡോ. ജിജോ പോൾ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home