ad
Deshabhimani

കെഎസ്ആർടിസി

സ്ഥലംമാറ്റങ്ങൾക്കെതിരെ
പ്രക്ഷോഭം തുടരുന്നു

ട്രാൻസ്‌പോർട്ട്‌ ഭവന്‌ മുന്നിൽ കെഎസ്‌ആർടിഇഎ നടത്തുന്ന സമരം വഴിയോര കച്ചവട ട്രേഡ് യൂണിയൻ സംസ്ഥാന 
ജനറൽ സെക്രട്ടറി ഡോ. കെ എസ്‌ പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ട്രാൻസ്‌പോർട്ട്‌ ഭവന്‌ മുന്നിൽ കെഎസ്‌ആർടിഇഎ നടത്തുന്ന സമരം വഴിയോര കച്ചവട ട്രേഡ് യൂണിയൻ സംസ്ഥാന 
ജനറൽ സെക്രട്ടറി ഡോ. കെ എസ്‌ പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:33 AM | 1 min read

തിരുവനന്തപുരം

കെഎസ്ആർടിസിയിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ ട്രാൻസ്‌പോർട്ട്‌ ഭവന്‌ മുന്നിൽ കെഎസ്‌ആർടിഇഎ നടത്തുന്ന സമരം 27–ാം ദിവസത്തിലേക്ക്‌. പ്രതിഷേധം ശക്തിപ്പെടുത്താൻ തുടങ്ങിയ നിരാഹാര റിലേ സമരം നാലുദിവസം പിന്നിട്ടു. വ്യാഴാഴ്‌ച സമരം വഴിയോര കച്ചവട ട്രേഡ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ എസ്‌ പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി സതീശൻ അധ്യക്ഷനായി. ട്രഷറർ എം സി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ് ട്രാൻസ്പോർട്ട് ഭവന് മുന്നിലും സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി എം വിനുമോൻ വിഐപി ഗേറ്റിലും നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചു. പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ പി എ ജോജോ, സംസ്ഥാന സെക്രട്ടറിമാരായ എസ് സുജിത് സോമൻ, എസ് സന്തോഷ്‌ കുമാർ, തൃശൂർ ജില്ലാ സെക്രട്ടറി പ്രബിൻ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച കോട്ടയം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home