print edition 500-ലധികം രോഹിങ്ക്യൻ അഭയാർഥികള്‍ മുങ്ങിമരിച്ചതായി ആശങ്ക

സിഡ്നി
: മ്യാൻമറിൽനിന്നുള്ള രോഹിങ്ക്യൻ മുസ്ലിം അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ ബംഗാൾ ഉൾക്കടലിൽ തകർന്നതായി റിപ്പോർട്ട്. അപകടത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായാണ് വിവരം.
ജൂൺ അവസാനത്തോടെ മ്യാൻമറിലെ രഖൈൻ പ്രവിശ്യയിൽ നിന്നും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്നും പുറപ്പെട്ട ബോട്ടുകളാണ് അപകടത്തിൽപ്പെട്ടതെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർഥി ഏജൻസിയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
500-ലധികം രോഹിങ്ക്യൻ അഭയാർഥികള്‍
മുങ്ങിമരിച്ചതായി ആശങ്ക
ഏകദേശം 250 ഓളം പേരുമായി യാത്ര തിരിച്ച ആദ്യ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ടയുടൻ നഷ്ടമായി. 280 പേരുമായി സഞ്ചരിച്ച രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടോടെ മ്യാൻമറിലെ അയെയർവാഡി തീരത്തിനടുത്ത് മുങ്ങിയെന്നാണ് വിവരം. അപകടവിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉണ്ടായേക്കാവുന്ന ജീവഹാനിയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ഏജന്‍സികള്‍ പറയുന്നു.
മ്യാൻമറിലെ സൈനിക അക്രമങ്ങളെത്തുടർന്ന് പന്ത്രണ്ട് ലക്ഷത്തോളം രോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് നിലവിൽ ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്.
വിദേശ സഹായം കുറഞ്ഞതോടെ ക്യാമ്പുകളിലെ റേഷൻ വെട്ടിക്കുറച്ചതും രഖൈൻ മേഖലയിലെ ആഭ്യന്തര കലാപങ്ങളുമാണ് ഇവരെ അപകടകരമായ കടല്‍യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. കാലപ്പഴക്കം ചെന്ന ബോട്ടുകളിൽ മലേഷ്യയിലേക്ക് കടക്കാനാണ് ഏറെപേരും ശ്രമിക്കുന്നത്. 6,500-ലധികം രോഹിങ്ക്യകള്‍ കഴിഞ്ഞ വർഷം പലായനം ചെയ്തെന്നും ഇതില്‍ ഏകദേhttps://www.deshabhimani.com/News/world/rohingya-refugee-86198ശം 900 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്.









0 comments