ad
Deshabhimani

അനിശ്ചിതകാല പ്രക്ഷോഭം
11–ാം ദിവസത്തിലേക്ക്

എൻജിഒ യൂണിയനും കെജിഒഎയും തദ്ദേശ സ്വയംഭരണവകുപ്പ് ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

എൻജിഒ യൂണിയനും കെജിഒഎയും തദ്ദേശ സ്വയംഭരണവകുപ്പ് ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:50 AM | 1 min read

തിരുവനന്തപുരം

എൻജിഒ യൂണിയനും കെജിഒഎയും തദ്ദേശ സ്വയംഭരണവകുപ്പ് ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം 11-–ാം ദിവസത്തിലേക്ക്. വ്യാഴാഴ്ച യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി എം സജിലാൽ അധ്യക്ഷനായി. കെജിഒഎ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു, എസ് ഗോപകുമാർ, പി സുരേഷ്, എം ജെ ഷീജ, കെ ആർ സുഭാഷ്, ജെ ശ്രീമോൻ, കെ ജയപ്രകാശ്, കെ ആർ സന്തോഷ് എന്നിവർ സംസാരിച്ചു. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക, പൊതു സ്ഥലംമാറ്റം നടപ്പാക്കുക, പ്രമോഷനുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home