ad
Deshabhimani

അനധികൃത പന്നിഫാമുകൾ പൂട്ടിച്ചു

കണ്ടംമൂലയിലെ പന്നിഫാമുകൾ

കണ്ടംമൂലയിലെ പന്നിഫാമുകൾ

വെബ് ഡെസ്ക്

Published on Jul 17, 2026, 02:47 AM | 1 min read

വിളപ്പിൽ

വെള്ളനാട് പഞ്ചായത്തിലെ ചാങ്ങ കണ്ടംമൂലയിൽ അനധികൃതമായി പ്രവർത്തിച്ച പന്നിഫാമുകൾ അടച്ചുപൂട്ടി. പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ്‌ ലൈസൻസില്ലാത്ത ഫാമുകൾ പൂട്ടാൻ സെക്രട്ടറി നോട്ടീസ് നൽകിയത്‌. പ്രദേശവാസികൾ പന്നിഫാമുകൾ പൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ സമീപിച്ചിരുന്നു. വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പരിശോധന നടത്തുമെന്നും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പന്നി, കോഴി ഫാമുകൾ പൂട്ടിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home