ad
Deshabhimani

റോഡ്‌ നിറയെ ‘പരസ്യമായ’ നിയമലംഘനം

കഴക്കൂട്ടം മേൽപ്പാലം ജങ്ഷനിലെ റോഡിന് നടുവിൽ സ്ഥാപിച്ച 
പരസ്യ ബോർഡുകൾ

കഴക്കൂട്ടം മേൽപ്പാലം ജങ്ഷനിലെ റോഡിന് നടുവിൽ സ്ഥാപിച്ച 
പരസ്യ ബോർഡുകൾ

avatar
സ്വന്തം ലേഖകൻ

Published on Jul 17, 2026, 02:53 AM | 1 min read

കഴക്കൂട്ടം

ഹൈക്കോടതി ഉത്തരവിന് പുല്ലുവില നൽകി ​ഐടി നഗരത്തിലാകെ പാതയോരങ്ങളിൽ അനധികൃത പരസ്യ ബോർഡുകൾ. പാതയോരങ്ങളിൽ ഫ്ലെക്‌സും കമാനങ്ങളുമടക്കം സ്‌ഥാപിക്കുന്നത് നിയന്ത്രിക്കാൻ ഹൈക്കോടതി ആവർത്തിച്ച് ഇടപെടുമ്പോഴും റോഡിലേക്കുള്ള കാഴ്‌ച മറച്ച് ജങ്ഷനിലും നടപ്പാതകളിലുമെല്ലാം നിറയെ അനധികൃത ഫ്ലെക്‌സ് ബോർഡുകളാണ്‌. നടപ്പാതകളും ഇലക്ട്രിക് പോസ്‌റ്റുകളും കൈയേറി സ്വകാര്യ സ്‌ഥാപനങ്ങൾ ഫ്ലെക്‌സുകൾ നിരത്തിയിട്ടും ഇവ നീക്കംചെയ്യാൻ നഗരസഭാ അധികൃതർ തയ്യാറല്ല. സോണൽ ഓഫീസ് നടയിലെ ഇലക്ട്രിക് പോസ്‌റ്റുകളിൽപ്പോലും ഫ്ലെക്‌സുകൾ നിരന്നുകഴിഞ്ഞു. കഴക്കൂട്ടത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജങ്ഷനുകളിൽ എല്ലാ റോഡുകളിലും ഇലക്ട്രിക് പോസ്‌റ്റുകളിൽ ഫ്ലെക്‌സ് സ്‌ഥാപിച്ചിട്ടുണ്ട്. നടപ്പാതയിൽനിന്ന്‌ കാൽനടയാത്രക്കാർക്ക് റോഡ് കടക്കാൻ പ്രയാസമാകുംവിധത്തിലാണ് ഇവ. രേഖാമൂലം നഗരസഭയിൽ അപേക്ഷ സമർപ്പിച്ച ശേഷം മാത്രമേ ഫ്ലെക്‌സ് ബോർഡുകൾ സ്‌ഥാപിക്കാവൂ എന്നാണ് നിയമാവലി. പരിപാടി കഴിഞ്ഞ ശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ നീക്കണം എന്ന നിബന്ധനയുമുണ്ട്‌. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ്‌ ഫ്ലെക്‌സ്‌ പ്രചാരണം. ഫ്ലെക്‌സുകൾ സ്ഥാപിക്കുന്ന സംഘടനകളുടെയും സ്‌ഥാപനങ്ങളുടെയും സ്വാധീനം കാരണം നഗരസഭാ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നുവെന്ന ആക്ഷേപവുമുണ്ട്‌. നടപ്പാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നത്‌ വഴിയാത്രക്കാർക്ക് അപകടമുണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home