ad
Deshabhimani

കാട്ടാന ആക്രമണം കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

കാട്ടാന ആക്രമണം
വെബ് ഡെസ്ക്

Published on Jul 17, 2026, 03:00 AM | 1 min read

മേപ്പാടി കാട്ടാനയുടെ ആക്രമണത്തിൽനിന്ന്‌ കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. എരുമക്കൊല്ലി ഒന്പതേക്കർ അനിലിനെയും കുടുംബത്തെയുമാണ്‌ അക്രമിച്ചത്‌. കഴിഞ്ഞ ദിവസം പുലർച്ചെ എരുമക്കൊല്ലി ഒന്നാം ഡിവിഷന്‌ സമീപത്തെ വീട്ടിലാണ്‌ കാട്ടാനയെത്തിയത്‌. വീട്‌ നിർമാണം നടക്കുന്നതിനാൽ തൊട്ടടുത്ത ഷെഡ്ഡിലാണ്‌ അനിലും ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്‌. മഴ ശക്തമായതിനാൽ രാത്രി പണിതീരാത്ത വീട്ടിലേക്ക്‌ മാറുകയായിരുന്നു. ഇ‍ൗ സമയമാണ്‌ കാട്ടാനയെത്തി ഷെഡ്‌ തകർത്തത്‌. ബഹളം കേട്ടുണർന്ന കുടുംബം വീട്ടിൽനിന്ന്‌ ഇറങ്ങിയോടുകയായിരുന്നു. ഷെഡ്‌ പൂർണമായും തകർന്നിട്ടുണ്ട്‌. ദിവസങ്ങളായി ചെന്പ്ര, ഇരുപത്തിരണ്ട്‌ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്‌. പ്രദേശത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ മുമ്പ്‌ മൂന്നുപേർ കൊല്ലപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home