ad
Deshabhimani

print edition ലഖിംപുർ ഖേരി 
കൂട്ടക്കൊല: 
മുന്‍ കേന്ദ്രമന്ത്രിക്കും മകനും ക്ലീൻചിറ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2026, 02:23 AM | 1 min read

ന്യൂഡൽഹി : ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊലചെയ്‌ത കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയ്ക്കും മകൻ ആശിഷ് മിശ്രയ്ക്കും യുപി പൊലീസിന്റെ ക്ലീൻചിറ്റ്‌. ഇരുവരും സാക്ഷികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന്‌ പൊലീസ്‌ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലംനൽകി.

മൊഴികൊടുക്കുന്നതിൽ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ സാക്ഷിയായ ബൽജീന്ദർ സിങ്‌ പരാതിനൽകിയിരുന്നു. പ്രധാന കേസിൽ വിചാരണ കോടതി ഇനിയും 64 സാക്ഷികളെ വിസ്‌തരിക്കാനുണ്ട്‌. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അമൻദീപ് സിങ്‌ എന്നയാളുടെ പേരിൽ മാത്രം കേസെടുത്ത പൊലീസ്‌ ബിജെപി നേതാവിനെയും മകനെയും സംരക്ഷിക്കുകയാണെന്ന വിമർശവും ശക്തമാണ്‌. 2021 ഒക്ടോബർ മൂന്നിനാണ് ആശിഷ് മിശ്രയും കൂട്ടാളികളും വാഹനമോടിച്ച്‌ കയറ്റി നാല്‌ കർഷകരെയും മാധ്യമപ്രവർത്തകനെയുമാണ് കൊലപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home