ad
Deshabhimani

വനിതാ ജീവനക്കാരെ അപമാനിക്കൽ

കോൺഗ്രസ്‌ നേതാവിനെതിരെ
കെഎസ്‌എഫ്‌ഇയിൽ പ്രതിഷേധം

ആറ്റിങ്ങലിൽ  ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌  വി പ്രിയദർശിനി  ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങലിൽ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:29 AM | 1 min read

തിരുവനന്തപുരം

കെഎസ്‌എഫ്‌ഇയിലെ വനിതാ ജീവനക്കാരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌ത ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറിക്കെതിരെ പ്രതിഷേധം. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ വനിതാ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ റീജണൽ ഓഫീസുകൾക്കുമുന്നിൽ വനിതാ ജീവനക്കാർ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. കെഎസ്എഫ്ഇ എംഡിക്ക്‌ നൽകിയ സ്ത്രീവിരുദ്ധ കത്ത് പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനെതിരെ പരാതി നൽകിയ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധിച്ചുമാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. സ്ത്രീവിരുദ്ധ കത്തിന്റെ പകർപ്പും കത്തിച്ചു. ​തിരുവനന്തപുരത്ത്‌ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. എസ് എസ് ജിഷ അധ്യക്ഷയായി. എം എസ് സുമന, പി എസ് സംഗീത, ആർ ലക്ഷ്മി, സി എസ് സുജിത, ജോഷ്ന വി കുമാർ, അനിത പി മോഹൻ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ റീജണൽ ഓഫീസിനു മുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. എൻ ഷഹാന അധ്യക്ഷയായി. എൽ ലീന, ബീന, ബി ടി രജിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home