ad
Deshabhimani

നീന്തല്‍ മത്സരം

തിരുവനന്തപുരവും എറണാകുളവും മുന്നില്‍

പിരപ്പന്‍കോട് ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തില്‍ ആരംഭിച്ച നീന്തല്‍ മത്സരങ്ങള്‍ ജി ആര്‍ അനില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിരപ്പന്‍കോട് ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തില്‍ ആരംഭിച്ച നീന്തല്‍ മത്സരങ്ങള്‍ ജി ആര്‍ അനില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:26 AM | 1 min read

വെഞ്ഞാറമൂട്

സംസ്ഥാനതല 52–-ാമത് ജൂനിയര്‍, 42–-ാമത് സബ് ജൂനിയര്‍ നീന്തല്‍ മത്സരങ്ങള്‍ പിരപ്പന്‍കോട് ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തില്‍ തുടക്കമായി. മത്സരത്തിന്റെ ആദ്യദിനത്തില്‍ ജൂനിയർ വിഭാഗത്തിൽ 203 പോയിന്റ് നേടി തിരുവനന്തപുരം ഒന്നാം സ്ഥാനവും 176 പോയിന്റുമായി എറണാകുളവും 63 പോയിന്റുമായി തൃശൂർ രണ്ടും മൂന്നും സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ 150 പോയിന്റുമായി എറണാകുളം ഒന്നാമതും 134 പോയിന്റുമായി തിരുവനന്തപുരം രണ്ടാമതും 46 പോയിന്റുമായി തൃശൂര്‍ മൂന്നാമതുമെത്തി. ആദ്യദിനം ഏഴ് പുതിയ റെക്കോഡുകള്‍ പിറന്നത്. ഗ്രൂപ്പ് രണ്ടിൽ 400 മീറ്റർ ഫ്രീസ്റ്റയിലിൽ ജോൺ ജൂലിയൻ (എറണാകുളം), ഗ്രൂപ്പ് 3-ൽ അർജുൻ ഗിരീഷ് (തിരുവനന്തപുരം), 400 മീറ്റർ ഫ്രീസ്റ്റയിൽ വനിതാ വിഭാഗം ഗ്രൂപ്പ് 2-ൽ ഇന്ദ്രാണി എം മേനോൻ (എറണാകുളം), ഗ്രൂപ്പ് 3 400 മീറ്റർ ഫ്രീസ്റ്റയിലിൽ നസ്റ നിഷാദ് (കോഴിക്കോട്), 100 മീറ്റർ ഫ്രീസ്റ്റയിൽ ഋഹിത്തു (തിരുവനന്തപുരം), 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഗ്രൂപ്പ് ബി യിൽ ക്രിസ്റ്റീന സോജൻ (എറണാകുളം), 50 മീറ്റർ ബാക്ക് സ്ട്രോക്ക് ഗ്രൂപ്പ് 2ൽ ശ്രേയ ബിനിലും (എറണാകുളം) റെക്കോഡോടെ സ്വർണം നേടി. മത്സരം ജി ആര്‍ അനില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാണിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ അനില്‍, അക്വാട്ടിക് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി എസ് മുരളീധരന്‍, പഞ്ചായത്തംഗം ടി നന്ദു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എസ് നജുമുദീന്‍, വി രാജശേഖരന്‍ നായര്‍, അലി, ജി ശ്രീകുമാര്‍ തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച മത്സരങ്ങള്‍ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home