കതിർ സംയോജിത പച്ചക്കറി കൃഷി തുടങ്ങി

സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കതിർ കർഷകക്കൂട്ടായ്മ ടൗൺഹാളിനുസമീപം തുടങ്ങിയ സംയോജിത പച്ചക്കറി കൃഷി സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കതിർ കർഷകക്കൂട്ടായ്മ ടൗൺഹാളിനുസമീപം സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി എൻ സീനുലാൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി മണി, ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
കതിർ കർഷകക്കൂട്ടായ്മയുടെ സംയോജിത ജൈവകൃഷിയുടെ നടീൽ ഉദ്ഘാടനം ഇടപ്പള്ളി വടക്കുംഭാഗം സൊസൈറ്റിപ്പടിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ അധ്യക്ഷനായി. കൗൺസിലർ അംബിക സുദർശൻ, കർഷകസംഘം വില്ലേജ് സെക്രട്ടറി വി ജി മനോജ്, കെ ഐ ജോസഫ്, വടക്കുംഭാഗം സഹകരണ സംഘം പ്രസിഡന്റ് എ വി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
പിറവം
എടയ്ക്കാട്ടുവയലിൽ കതിർ സംയോജിത പച്ചക്കറി കൃഷി കർഷകസംഘം ഏരിയ സെക്രട്ടറി ടി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. വി എൻ ഗോപി അധ്യക്ഷനായി. ഷീമോൾ പ്രകാശ്, സി എ ബാലു, ജെസ്സി പീറ്റർ, കെ ആർ രജനീഷ്, പി സി ഗോപി, സി എ ശശി എന്നിവർ സംസാരിച്ചു.
നെടുമ്പാശേരി
കതിർ സംയോജിത കൃഷിയുടെ ഭാഗമായി കേരള കർഷകസംഘം നെടുമ്പാശേരി വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി വി തോമസ് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ആലുവ ഏരിയ പ്രസിഡന്റ് എ കെ തോമസ്, മേഖലാ പ്രസിഡന്റ് കെ വി ബെന്നി, കെ ഐ ബാബു, കെ എം വർഗീസ് എന്നിവർ സംസാരിച്ചു.











0 comments