ad
Deshabhimani

ഓട്ടോ–ടാക്‌സി തൊഴിലാളികളുടെ 
സമരപ്രചാരണ ജാഥ സമാപിച്ചു

auto-taxi workers

കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സമരപ്രചാരണജാഥ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തശേഷം 
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ജാഥാ ക്യാപ്റ്റൻ വി എ സക്കീർ ഹുസൈനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:12 AM | 2 min read

കൊച്ചി


കേരള സ്റ്റേറ്റ് ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ 24ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ ജില്ലാ പ്രചാരണ ജാഥയുടെ പര്യടനം സമാപിച്ചു.


വി എ സക്കീർ ഹുസൈൻ ക്യാപ്റ്റനും ടി വി രാജൻ വൈസ് ക്യാപ്റ്റനും പി ആർ പ്രസാദ് മാനേജരുമാണ്‌. വ്യാഴാഴ്ച അങ്കമാലിയിൽ ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രസിഡന്റ്‌ എം ബി സ്യമന്തഭദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജിജോ ഗർവാസീസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വി ടോമി, പി എ ഡേവിസ്, സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, ഇ പി സുരേഷ്, എൽദോ ഡേവിഡ്, വാഹിദ് സന്തോഷ്, സജി വർഗീസ്, ടി വൈ ഏലിയാസ് എന്നിവർ സംസാരിച്ചു.


അത്താണിയിലും ആലുവ മാർക്കറ്റിലും ജാഥയ്ക്ക് സ്വീകരണം നൽകി. ആലുവയിൽ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ കെ ഐ കുഞ്ഞുമോൻ അധ്യക്ഷനായി. സെക്രട്ടറി പി പി ബ്രൈറ്റ്, സിഐടിയു ഏരിയ സെക്രട്ടറി പി എം സഹീർ, ഇ എം സലിം, രാജീവ് സക്കറിയ, കെ ബി ഷാഹി എന്നിവർ സംസാരിച്ചു.


കളമശേരി പ്രീമിയർ കവലയിലെ സ്വീകരണത്തിൽ ഏരിയ സെക്രട്ടറി എൻ ശ്രീകുമാർ അധ്യക്ഷനായി. വാഹിദ് സന്തോഷ്, എൽദോ ഡേവിഡ്, ടി ടി രതീഷ്, ടി എ അസൈനാർ എന്നിവർ സംസാരിച്ചു. ഇടപ്പള്ളി ദേവൻകുളങ്ങരയിൽ എം എസ്‌ മധുവും കലൂരിൽ ടി ഡി സാബുവും അധ്യക്ഷനായി. എൽദോ ഡേവിഡ്‌ സംസാരിച്ചു.


വൈറ്റിലയിൽ ഒ പി ശിവദാസ്‌ അധ്യക്ഷനായി. സി കെ കനീഷ്‌, ഇ പി സുരേഷ്‌ എന്നിവർ സംസാരിച്ചു. എറണാകുളം സ‍ൗത്തിൽ സമാപന സമ്മേളനം സിഐടിയു സംസ്ഥാന കമ്മറ്റി അംഗം എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഇ എം സുനിൽകുമാർ അധ്യക്ഷനായി. വിനോദ്‌ മാത്യു സംസാരിച്ചു.

ഇന്ധന വിലവർധന പിൻവലിക്കുക, ഓട്ടോ- ടാക്സി നിരക്ക് പരിഷ്കരിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർ കോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്ഐ അനുവദിക്കുക, വിലക്കയറ്റം തടയുക, അനധികൃത ഓൺലൈൻ ഓട്ടോ,- ബൈക്ക് ടാക്സികളുടെ പ്രവർത്തനം തടയുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സെക്രട്ടറിയറ്റ് മാർച്ച്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home