എഫ്‌എസ്‌ഇടിഒ സായാഹ്നസദസ്

ചേർത്തല
കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാർ നയങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ‘ധവളപത്രം ബജറ്റ് കേരള വികസനം’ എന്ന വിഷയത്തിൽ സായാഹ്നസദസുകൾ സംഘടിപ്പിച്ചു. പള്ളിപ്പുറം ഒറ്റപ്പുന്നയിൽ സായാഹ്നസദസ് ഒരുക്കി. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി രാജേഷ് ഉദ്ഘാടനംചെയ്‌തു. സി സതീഷ് അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി ജെ അജിത്ത്, പി സി ശ്രീകുമാർ, പി ഗിരീഷ്, കെ ജെ സുനീഷ്, കുമാരി സൽജ, കെ കെ അജയൻ, ടി സി രഞ്‌ജിത്ത് എസ് ജോഷി, വിജുമോൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ അമ്പലപ്പുഴ താലൂക്ക് യൂണിയൻ സംഘടിപ്പിച്ച സായാഹ്നസദസ് ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്‌ഘാടനംചെയ്‌തു. കെ ആർ ബിനു അധ്യക്ഷനായി. കെ എ പ്രേംജി, എച്ച് പ്രമോദ് ലാൽ, കെ എം ഷിബു, ടി എം ഷൈജ എന്നിവർ സംസാരിച്ചു. ആലപ്പുഴ വലിയകുളം ജങ്‌ഷനിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്പ്രസിഡന്റ് ജി രാജേഷ് അധ്യക്ഷനായി. ആർ ജോജി, പി സി സുമേഷ് എന്നിവർ സംസാരിച്ചു.











0 comments