അലുമിനിയം വിലവർധനവിനെതിരെ പ്രതിഷേധം

കേരള സ്റ്റേറ്റ് അലുമിനിയം ഫാബ്രിക്കേഷൻ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺവന്റ് ജങ്ഷനിൽ നടത്തിയ പ്രതിഷേധം
കൊച്ചി
പൊതുവിപണിയിൽ അലൂമിനിയത്തിന്റെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് അലൂമിനിയം ഫാബ്രിക്കേഷൻ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ആഗോളതലത്തിൽ വില കുറയുമ്പോള്‍ കമ്പനികൾ അനിയന്ത്രിതമായി അലൂമിനിയം വില വർധിപ്പിക്കുകയാണ് എന്ന് തൊഴിലാളികള്‍ പറയുന്നു.
അലൂമിനിയത്തിന് നീതിയുക്തമായ വില ഉറപ്പാക്കുക, തൊഴിലാളി വിരുദ്ധ നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക, വിൽക്കുന്ന വസ്തുക്കള്‍ക്ക് ഗുണനിലവാരം ഉറപ്പുവരുത്തുക, ഉല്‍പ്പന്നത്തില്‍ തൂക്കവും കമ്പനിയുടെ പേരും പ്രദർശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ തൊഴിലാളികള്‍ ഉന്നയിച്ചു.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ഷബീർ അധ്യക്ഷനായി. എ എസ് സിബിൻ, കെ എം ജിനുപ്, എം ആർ ജിജി കുമാർ, ആഷ്ലിൻ ഫ്രാൻസിസ്, വി ഡി രാഹുൽ എന്നിവർ സംസാരിച്ചു.











0 comments