ad
Deshabhimani

ഷിഗല്ല ബാധിതര്‍ ചികിത്സയില്‍ 
തുടരുന്നു, ഡെങ്കി ഉയര്‍ന്നുതന്നെ

Shigella
വെബ് ഡെസ്ക്

Published on Jul 17, 2026, 01:53 AM | 1 min read

കൊച്ചി


ജില്ലയില്‍ ഷിഗല്ല ഭീതിയൊഴിയുന്നില്ല. എറണാകുളം കതൃക്കടവിലെ അല്‍ റീം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരില്‍ മൂന്നുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിലാണ്. രോഗബാധിതരായ മൂന്നുപേരും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ഷാഹിര്‍ഷാ പറഞ്ഞു.


പൊന്നുരുത്തി, മലയിടം തുരുത്ത്, നെട്ടൂര്‍ പ്രദേശത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ആലുവ, ചമ്പക്കര, എടത്തല, ഏലൂര്‍, കടയിരുപ്പ്, കടുങ്ങല്ലൂര്‍, കോടനാട്, മലയിടംതുരുത്ത്, മഴുവന്നൂര്‍, നായരമ്പലം, പെരുമ്പാവൂര്‍, പുത്തന്‍വേലിക്കര, രായമംഗലം, തമ്മനം, വാഴക്കുളം പ്രദേശങ്ങളിലായി 21 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 36 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. 207 പേര്‍ക്ക് വയറിളക്കരോഗവും 853 പേര്‍ക്ക് പനിയും ആറുപേര്‍ക്ക് ഹെപ്പറ്റൈറ്റിസും 24 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും പിടിപെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home