ad
Deshabhimani

പഞ്ചായത്തിന് മുന്നിൽ 
സിപിഐ എം ധർണ

CPI M
വെബ് ഡെസ്ക്

Published on Jul 17, 2026, 01:06 AM | 1 min read

അങ്കമാലി


യുഡിഎഫ്‌ സർക്കാർ തദ്ദേശപദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചതിലും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച്‌ സിപിഐ എം മൂക്കന്നൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ജനകീയ ധർണ സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു.


ഏരിയ കമ്മിറ്റി അംഗം പി വി മോഹനൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി എസ് ബാബു, ഏരിയ കമ്മിറ്റി അംഗം കെ എസ് മൈക്കിൾ, പഞ്ചായത്ത് അംഗം ലിജി പാപ്പച്ചൻ, വി സി കുമാരൻ, ധന്യ ജോയി, എം പി അഗസ്റ്റിൻ, സി എ രാഘവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home